Pages

പെയ്തൊഴിയാത്ത മഴ

                                                       ഇടവപ്പാതിയിലെ   ആര്‍ത്തുലച്ച് പെയ്യുന്ന മഴയില്‍ കണ്ണും നട്ടിരുന്നു സ്വപ്നം കാണാന്‍ എനിക്കൊരു ഹരമാണ്. എന്റെ സിരകളില്‍ ഒരു സാഹിത്യകാരന്റെയോ ഒരു കലകാരിയുടെയോ രക്തമൊന്നും ഒഴുകുന്നില്ല. എന്നിട്ടും വെറുതെ സ്വപ്‌നങ്ങള്‍ നെയ്തു കൂട്ടും. മഴയും നനുത്ത കാറ്റും ട്രെയിന്‍ യാത്രകല്‍ക്കിടയില്‍ ആണെങ്കില്‍ എന്നിലെ കവി ഭാവന ചിറകു വിടര്‍ത്തും.

യാത്രകള്‍ എനിക്കൊരു ലഹരിയാണ്. ആ ലഹരി നുണയാന്‍ വേണ്ടിയാണ് ഹോസ്റ്റല്‍ ജീവിതം മതിയാക്കി തിരുവനന്തപുരം വരെ ജോലിക്ക് എന്നും പോയി വരാന്‍ തീരുമാനിച്ചത്. മൊത്തം 4 മണിക്കൂര്‍ യാത്ര. അതില്‍ 3 മണിക്കൂര്‍ ട്രെയിനില്‍. കേള്‍ക്കുന്നവര്‍ക്ക് അതിശയവും ആശങ്കയും. പക്ഷെ ഞാന്‍ എന്‍റെ  സ്വപ്നങ്ങള്‍ക്ക് പിന്നാലെ തന്നെ.

ഓരോ ദിവസം പല പല യാത്രക്കാര്‍. കുറച്ച ദിവസങ്ങള്‍ക്ക് ശേഷം പല മുഖങ്ങളും പരിചിതമായി. ആരോടും സംസാരിക്കാന്‍ നിന്നില്ല. സൗഹൃദങ്ങള്‍ ഒരു പുഞ്ചിരിയില്‍ ഒതുക്കും. വൈകിട്ട് തിരിച്ചു പോകുന്നതാണ് ഞാന്‍ ഒരുപാട് ആസ്വദിച്ചത്, സര്‍ക്കാര്‍ ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍, ടെക്നോ പാര്‍ക്ക്‌ പ്രൊഫഷണല്‍സ് അങ്ങനെ എനിക്ക് ചുറ്റും പല പല മുഘങ്ങള്‍, പല പല ഭാവങ്ങള്‍. 

സന്ധ്യ സമയത്ത് ട്രെയിനില്‍ തനിച്ചിരിക്കുന്ന എന്നെ പലരും ശ്രദ്ധിക്കാറുണ്ട്. അവരുടെ നോട്ടങ്ങള്‍ ഞാനും കാണാറുണ്ട്. എന്റെ സുരക്ഷിതത്വത്തെ കുറിച്ചു ഞാന്‍ കുറച്ചൊക്കെ ബോധവതിയാണ്. ചിലരുടെ നോട്ടം കാണുമ്പോള്‍ തന്നെ ഞാന്‍ എന്റെ ഷാള്‍ ഒക്കെ നേരെ പിടിച്ചിടും ഒരു സേഫ്ടിക്ക്. കഴിവതും ശരീരം മറച്ചു ഒതുങ്ങിയിരിക്കും. അഥവാ എന്തെങ്കിലും സംഭവിച്ചാല്‍ തന്നെ പ്രലോഭിപ്പിക്കുന്ന തരത്തില്‍ വസ്ത്രം ധരിച്ചിട്ടാണെന്ന് ആരും പറയരുതല്ലോ. ആളുകള്‍ക്ക് പറയാന്‍ എന്‍റെ  ചുരിധാറിന്‍റെ ഇറക്കം കുറഞ്ഞതോ അല്പം ഷേപ്പ് ചെയ്തതോ ഒക്കെ മതിയാവുമല്ലോ. ഈ അസമയത്ത് ഒറ്റയ്ക്ക് യാത്ര ചെയ്തിട്ടാണെന്ന് കുറ്റപ്പെടുത്താനും ആളുണ്ടാവും.

                                                     ഇത്തരത്തിലുള്ള ഒരായിരം ചിന്താ ശകലങ്ങള്‍ എന്‍റെ മനോ മണ്ഡലത്തില്‍ വിഹാരിക്കുമ്പോഴാണ്‌ ട്രെയിന്‍ കൊല്ലം സ്റ്റേഷന്‍ എത്തിയത്. സ്ഥിരം യാത്രക്കാര്‍ ഒരു വിധം ഇറങ്ങി. അങ്ങും ഇങ്ങുമായി വിരലില്‍ എണ്ണാവുന്ന ആളുകള്‍ മാത്രം. ഇടവപ്പാതി അല്ലെങ്കിലും മഴ പെയ്യുന്നുണ്ട്. തെറിച്ചു വീഴുന്ന മഴതുള്ളികള്‍ അസഹനീയമായപ്പോള്‍ പലരും ജനാല അടച്ചു. ഞാന്‍ മാത്രം ഇരുളിലേക്ക് കണ്ണും നട്ട് മഴത്തുള്ളികളെ പ്രണയിച്ചു.  ഇടയ്ക്കിടെ മഴയെ തൊടാന്‍ കൈകള്‍ പുറത്തേക്കിട്ടു. എന്‍റെ ഈ ഭ്രാന്തന്‍ ചേഷ്ട്ടകള്‍ കണ്ടു ഒരു മധ്യവയസ്കന്‍ എന്‍റെ എതിര്‍വശത്തിരുന്നു ചിരിക്കുന്നുണ്ട്. ആദ്യമൊക്കെ ഒരു സംശയ ധ്രിഷ്ട്ടിയോടെ ഞാന്‍ അയാളെ നോക്കിയത്. പീഡിപ്പിക്കാന്‍ വരുന്നവര്‍ ഏതു തരക്കാരും ആവാമല്ലോ. പക്ഷെ എനിക്ക് പേടി ഒന്നും തോന്നിയില്ല. 

                                                   മഴ ഉറചു പെയ്തപ്പോള്‍ മറ്റു യാത്രക്കാര്‍ക്ക് ബുധിമുട്ടാവേണ്ട എന്ന് കരുതി മനസ്സില്ല മനസ്സോടെ ഞാനും ജനാല അടച്ചു. ഇനി ചെയ്യാനുള്ളത് ഫോണില്‍ ഫേസ് ബുക്ക്‌ എടുക്കുക എന്നത് മാത്രമാണ്. അല്ലാതെ ഒന്നും ചെയ്യാനില്ല. ഞാന്‍ ഫോണില്‍ കുത്തി ഇരിക്കുന്നത് കണ്ടു അദ്ദേഹം എന്നോട് സംസാരിക്കാന്‍ തുടങ്ങി. പേരും മറ്റു വിവരങ്ങളും ഒക്കെ ചോദിച്ചു. പൊതുവേ കുറച്ചു സംസാരം കൂടുതല്‍ ആയത് കൊണ്ട് ഞാനും കത്തി വെച്ചിരുന്നു. എങ്കിലും ഇടക്കിടക്ക് ഞാന്‍ ഫേസ് ബുക്ക്‌ നോക്കുന്നുണ്ട്. ഓണ്‍ലൈന്‍ ഫ്രണ്ട്സിന്‍റെ മെസ്സേജ് ഒന്നും കാണാതെ പോകരുതല്ലോ. ഞാന്‍ ആകാംക്ഷയോടെ ഫോണ്‍ നോക്കുമ്പോ അദ്ദേഹവും എന്‍റെ ഫോണിലേക്ക് നോക്കി. പിന്നെ സംസാരം കൌമാരക്കാരുടെ മൊബൈല്‍ ഉപയോഗത്തെ കുറിച്ചായി. എന്‍റെ പപ്പായും ഉമ്മയും ഉള്‍പ്പെടുന്ന എല്ലാ മുതിര്‍ന്നവരില്‍ നിന്നും കേള്‍ക്കാറുള്ള സ്ഥിരം പല്ലവികള്‍ തന്നെ അദ്ദേഹവും പറഞ്ഞു. കുറെ ഉപദേശങ്ങളും. 

ഞാനും ഒട്ടും വിട്ടു കൊടുത്തില്ല. അറിയുന്ന രീതിയില്‍ മൊബൈലിന്‍റെ ഗുണ ഗണങ്ങള്‍ ഞാനും വിസ്തരിച്ചു. 
ഉടനെ  അദ്ദേഹം പറഞ്ഞു
 "എനിക്കൊരു മോള്‍ ഉണ്ടായിരുന്നു. നിന്‍റെ പ്രായമാണ്. കോളേജില്‍ പഠിക്കുമ്പോ ഒരു മൊബൈല്‍ വാങ്ങി കൊടുത്തു. കോളേജ് പഠിത്തം തീരുന്നതിനു മുമ്പ് അന്യ ജാതിയില്‍ പെട്ട ഒരു പയ്യന്‍റെ കൂടെ ഒളിച്ചോടിപ്പോയി. തെറ്റി വന്ന മിസ്സ്ഡ് കോള്‍ ബന്ധം ആയിരുന്നു അത്."


"നിന്നെ പോലെ തന്നെ മഴയും യാത്രയും ഒക്കെ ഒരുപാട് ഇഷ്ട്ടമായിരുന്നു. ഒരുപാട് സ്നേഹിച്ചു വളര്‍ത്തിയതാണ്. എന്നിട്ടും അവള്‍ ഞങ്ങളോടിങ്ങനെ ചെയ്തല്ലോ...!! പോയിട്ട് ഇത് വരെ ഒന്ന് തിരികെ വിളിക്കാന്‍ തോന്നിയില്ല. മടങ്ങി വന്നാല്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. പക്ഷെ അവള്‍ക്കു ഞങ്ങളിപ്പോള്‍ ശത്രുക്കളാണ്."
അദ്ധേഹത്തിന്റെ കണ്ണ് നിറഞ്ഞത്‌ പോലെ തോന്നി. ഏയ് തോന്നിയതാവും. മാതാപിതാക്കളുടെ കണ്ണ് നീര്‍ ഒരിക്കലും ഞാന്‍ ഉള്‍പ്പെടുന്ന മക്കള്‍ കാണില്ലല്ലോ. 

                                                      മകള്‍ മടങ്ങി വരുമെന്ന പ്രതീക്ഷയില്‍ ഓരോ ദിവസവും തള്ളി നീക്കുന്ന അമ്മയും എല്ലാ സമ്പാദ്യങ്ങളും മകള്‍ക്ക് വേണ്ടി കാത്തു വെച്ച് ജീവിക്കാന്‍ മറന്നു പോയ അച്ഛനും. എന്ത് പറയണമെന്നു എനിക്കറിയില്ലാരുന്നു. ഞാന്‍ വീട്ടിലെത്താന്‍ ഒരു 5 മിനിറ്റ് വൈകിയാല്‍ ഉമ്മ കാണിക്കുന്ന പരിഭ്രമം എനിക്കും അറിയുന്നതാണ്. യാത്രക്കിടയില്‍ റേഞ്ച് ഇല്ലാതെ വിളിച്ചിട്ട് കിട്ടാതെ വരുമ്പോ അസ്വസ്ത്മാവുന്ന എന്‍റെ പപ്പ. അത് പോലെ ഒരു അച്ഛനും അമ്മയും ..മനസ്സിലൊരു വിങ്ങല്‍ പോലെ.

എന്ത് പറയണമെന്നറിയാതെ ഞാന്‍ ഫേസ് ബുക്ക്‌ ലോഗ് ഓഫ്‌ ചെയ്തു ഫോണ്‍ എടുത്തു ബാഗില്‍ വെച്ചു. ഈ കേട്ടത് വെച്ച് ഫേസ് ബുക്ക്‌ സൗഹൃദങ്ങള്‍ ഞാന്‍ അവസാനിപ്പിക്കാന്‍ പോകുന്നില്ല എന്ന് എനിക്ക് നല്ല ബോധ്യം ഉണ്ട്. എങ്കിലും വെറുതെ ചെയ്തു. മറിച്ചൊന്നും ചെയ്യാനോ പറയാനോ എനിക്കില്ലായിരുന്നു. എത്രയും വേഗം എനിക്കിറങ്ങേണ്ട സ്റ്റേഷന്‍ എത്തിയാല്‍ മതിയെന്നൊരു ചിന്ത. 

ഭാഗ്യം എനിക്കിറങ്ങേണ്ട സ്റ്റേഷന്‍ എത്തി. റെയില്‍വേ സ്റ്റേഷന്‍ ലൂടെ ഞാന്‍ ഒറ്റക്ക് നടക്കുന്നത് ഒരച്ഛന്റെ വ്യാകുലതോയോടെ അദ്ദേഹം നോക്കുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു. പക്ഷെ തിരിഞ്ഞു നോക്കി എന്തെങ്കിലും പറയാനോ നോക്കാനോ ഉള്ള മനക്കട്ടി എനിക്കില്ലാതെ പോയി. മനസ്സിലൊരുപാട് വേദനകള്‍ ബാക്കിയാക്കി ഒരു മഴ പെയ്തൊഴിഞ്ഞു.

  

45 comments:

 1. സൗഹൃദം ഒക്കെ ആകാം പക്ഷേ എല്ലാത്തിനും ഒരു അതിര്‍വരമ്പ് ഉണ്ടായാല്‍ മതി....

  നല്ല എഴുത്ത് ആശംസകള്‍!

  ReplyDelete
  Replies
  1. ആശംസകള്‍ക്ക്ന ന്ദി മനെഫ് ഇക്ക.
   സൗഹൃദം ആണല്ലോ പലപ്പോഴും പ്രണയമായി മാറുന്നത് :(

   Delete
 2. Nannayittudu ketto..
  Keep it them

  ReplyDelete
  Replies
  1. വിഷ്ണു ജോലിക്കിടയില്‍ വന്നു വായിച്ചതിനു വളരെ നന്ദി :)

   Delete
 3. കാലത്തിനു അനുസരിച്ച് കോലം കെട്ടണം
  കെട്ടുമ്പോള്‍ സൂക്ഷിക്കണം അല്ലെങ്കില്‍ അത് കാലന്‍ ആവും

  എന്തും ആര് ഉപയോഗിക്കുന്നു എന്നല്ല എങ്ങനെ ഉപയോഗിക്കുന്നു എന്നാണു അത് ഡ്രസ്സ്‌ ആയാലും യാത്ര ആയാലും ഫേസ് ബുക്ക്‌ ആയാലും മൊബൈല്‍ ആയാലും നല്ല എഴുത്ത് ആശംസകള്‍

  ReplyDelete
  Replies
  1. അഭിപ്രായത്തിനു നന്ദി ചേട്ടാ ..
   എല്ലാം ദുരുപയോഗം ചെയ്യുന്നത് തന്നെയാണ് പ്രശ്നം. എങ്ങനെ തിരുത്താനാ ഇതൊക്കെ ?

   Delete
 4. Replies
  1. ദീപ മോളെ വളരെ നന്ദി :)

   Delete
 5. ഇടവപാതിയില്‍ ആരാ തുലച്ചത് എന്ന് മാത്രം മനസ്സിലായില്ല.. :P

  ReplyDelete
  Replies
  1. @Binago ആര് തുലച്ചാലും തുലഞ്ഞല്ലോ എല്ലാം :P

   Delete
 6. kalakki sineee
  nalla avatharanam

  ReplyDelete
 7. കൊള്ളാം, നന്നായി എഴുതി, ആദ്യത്തെ ആര്തുലച്ചു എന്നത് ആര്‍ത്തുലച്ചു എന്നാക്കണം

  ആശംസകള്‍

  ReplyDelete
  Replies
  1. @പ്രവീണ്‍ ചെയ്തിട്ടുണ്ട് . നന്ദി

   Delete
 8. ഒരുപാടു കാര്യങ്ങള്‍ പറയാനുണ്ടല്ലോ!
  എഴുത്തിനു കുറച്ചു എഴുതാപ്പുറങ്ങളുണ്ടാക്കാന്‍ പറ്റിയാല്‍ അസ്സലായി. അസ്സലാവട്ടെ.

  ReplyDelete
  Replies
  1. @xavier ചേട്ടാ ഇനി ശ്രമിക്കാം. അഭിപ്രായത്തിനു നന്ദി

   Delete
 9. എനിക്ക് ഇഷ്ട്ടായി ... ഇത് സിനിയുടെ ജീവിതത്തില്‍ സംഭവിച്ചതാണോ ..,

  ReplyDelete
  Replies
  1. @favasikka ഇത് കുറച്ചൊക്കെ സംഭവിച്ചത് തന്നെയാ. :)

   Delete
 10. സിനിയുടെ എഴുത്ത് ഓരോ പുതിയ പോസ്റ്റ്‌ വരുമ്പോഴും കൂടുതല്‍ നന്നാകുന്നുണ്ട് , keep blogging .

  ReplyDelete
  Replies
  1. majeedikka നിങ്ങളുടെ ഒക്കെ പ്രോത്സാഹനം കൊണ്ട് മാത്രമാണ് അത്. നന്ദിയുണ്ട് ഒരുപാട്

   Delete
 11. മാതാപിതാക്കളുടെ കണ്ണ് നീര്‍ ഒരിക്കലും ഞാന്‍ ഉള്‍പ്പെടുന്ന മക്കള്‍ കാണില്ലല്ലോ.


  അത് സത്യം ..!!!

  ReplyDelete
 12. Replies
  1. ജാങ്കോ thnx a looooot :)

   Delete
 13. Good and Awesome...
  Keep it up...

  ReplyDelete

 14. ബോധ ഉപഭോധ മനസ്സുകളുടെ പ്രവര്ത്ുനന ഫലമായി ഏതൊരു മജ്ജയുള്ള മനുഷ്യനും സംഭവിച്ചേക്കാവുന്ന സാധാരണ സംഭവം മാത്രമല്ലെ പ്രണയം....

  അപരിചിതനായ ആ അച്ഛന്റെ മോള്‍ മാതൃ പിതൃ ബന്ധങ്ങള്‍ ഒഴിവാക്കി പ്രണയത്തിന്റെ മാത്രം പിന്നാലെ പോയി എന്നത് അസാധാരണമായ ഒന്നല്ല ഇക്കാലത്ത്.....എന്താണിതിനു കാരണം... സാമൂഹികമായ ഒരു സ്വാധീനം ഈ വേര്പടിനില്ലേ.... പ്രണയിക്കുന്നത്, സ്വന്തം ഇണയെ സ്വയം കണ്ടെത്തുന്നത് പാപം എന്ന അലിഖിത നിയമത്തിന്റെ സ്വധീനതിലകപെട്ട രക്ഷിതാക്കള്‍ ....അവരുടെ മാനറിസങ്ങള്‍ ദിനം പ്രതി കാണുന്ന മകള്‍ ...പീടിപ്പിക്കപ്പെട്ടവളുടെ വസ്ത്രത്തിന്റെ കളറിനെപ്പോലും പഴിചാരുന്ന സദാചാരത്തിന്റെ അപ്പോലസ്തന്മാര്‍........ ഇതെല്ലാം ആ കുടുംബങ്ങളെ അകറ്റി നിരതാന്‍ കാരണമായില്ലേ....
  കുറവന്റെ സ്വന്തം കുറതിയുടെ സ്വാതന്ത്ര്യം ജന്മിയുടെ കിടപ്പറയില്‍ കെട്ടിയിട്ട കേരള സംസ്കാരത്തില്‍ നിന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും സന്ചാര സ്വാതന്ത്ര്യത്തിന്റെയും പാതയിലേക്ക് സ്ത്രീകള്‍ പിച്ചവേക്കുമ്പോള്‍ പെണ്ണിനെ പെണ്ണേ എന്ന് നീട്ടിവിളിച്ചു കാന്ജനക്കൂട്ടിലടചാല്‍ അവളെ ബന്തന മുക്തയക്കാന്‍ താക്കോല്‍ കൂട്ടങ്ങള്‍ നിലക്കാതെ കിലുങ്ങും.....
  സ്വന്തം സ്വാതന്ത്ര്യത്തിന്റെ താക്കോല്‍ സ്വയം തിരിച്ചറിയാന്‍ രക്ഷിതാക്കള്‍ അവളെ പ്രപ്തയക്കിയില്ലെന്കില്‍, സാമൂഹിക അവഭോധം നേരിട്ടേകാന്‍ അവളെ സമ്മദിചില്ലെങ്കില്‍, സമൂഹം വര്ഗാധിനിവേശം അവസാനിപ്പിച്ചില്ലെങ്കില്‍, തത്വ ശാസ്ത്രങ്ങള്‍ മാറ്റത്തിന്റെ-യാഥാര്ത്ഥ്യ്ത്തിന്റെ അകക്കണ്ണ് തുറന്നില്ലെന്കില്‍, ഭരണ കര്ത്താാക്കള്‍ തുല്യതയുടെ നീതി നടപ്പാക്കിയില്ലെങ്കില്‍ ഇങ്ങനെ തീവണ്ടിയുടെ ചൂളം വിളിയില്‍ മങ്ങിപ്പോകുന്ന എത്രയോ തേങ്ങലുകള്‍ ഇനിയും ഉണ്ടായേക്കാം....

  ReplyDelete
 15. ente sinimole kollam kto.it was sooooo touching.miss call varumbm tirich mis adikunnavara ellavarum.ingane ulla post vayichenkilum angane jeevithatilek kadannu varunna miss call kale arinj perumran ellarum padikate.

  wishing u all success in your life and your family
  by your friend
  ARUN

  ReplyDelete
 16. എന്റെ സിരകളില്‍ ഒരു സാഹിത്യകാരന്റെയോ ഒരു കലകാരിയുടെയോ രക്തമൊന്നും ഒഴുകുന്നില്ല. എന്നിട്ടും വെറുതെ സ്വപ്‌നങ്ങള്‍ നെയ്തു കൂട്ടും.

  "ഇതൊക്കെ തന്നെയാണ് നമുക്ക് മനസ്സിലാകുന്ന സാഹിത്യം... എല്ലാ വിധ ആശംസകളും.. "

  ReplyDelete
 17. എഴുത്ത് നന്നാവുന്നുണ്ട്. വരട്ടെ പുതിയ പുതിയ കലാ സൃഷ്ടികള്‍.......,,,,, എല്ലാ ആശംസകളും....

  ReplyDelete
 18. ജീവിതത്തെ, അതെന്തോക്കെ സൌകര്യങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും , രചിക്കുന്നത് നമ്മള്‍ തന്നെയാണ്
  കൂടുതല്‍ എഴുതൂ.. ആശംസകള്‍

  ReplyDelete
 19. മഴേട ആളായിരുന്ന! പറയണ്ടേ! ലൈക്കി! :)

  ReplyDelete
  Replies
  1. ഇങ്ങക്ക് അറിഞ്ഞൂടാര്‍ന്നോ ?? മ്മള് മഴേനെ പ്രേമിക്കുവല്ലേ :P
   ലൈകിയതിനെ തിരിച്ചും ലൈകി

   Delete
 20. വായിച്ചു കഴിഞ്ഞപ്പോള്‍ എവിടെയോ ഇച്ചിരി രക്തം പൊടിഞ്ഞു :)

  ReplyDelete
 21. This comment has been removed by the author.

  ReplyDelete
 22. ഇനിയും എഴുതണം,ഒരായിരം ആശംസകള്‍

  ReplyDelete
 23. -മാതാപിതാക്കളുടെ കണ്ണ് നീര്‍ ഒരിക്കലും ഞാന്‍ ഉള്‍പ്പെടുന്ന മക്കള്‍ കാണില്ലല്ലോ..

  ReplyDelete
 24. wow superb read. thank you so much.
  yahiya

  ReplyDelete
 25. നല്ല എഴുത്ത് :)
  keep writing...

  ReplyDelete
 26. അപ്പൊ എഴുത്തും വഴങ്ങും അല്ലെ .. നന്നായിട്ടുണ്ട് എനിക്കിഷ്ടപെട്ടു ഇനിയും എഴുതുക ആശംസകള്‍ :)

  ReplyDelete